Spread the love

ഇന്ന് ലോക സംഗീതദിനം

ഒരിക്കലെങ്കിലും ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ഇന്ന് ജൂൺ 21 ലോക സംഗീത ദിനം. ഇങ്ങനൊരു ദിവസം ഉണ്ടാകാൻ ഒരു കാരണവും ഉണ്ട്.


1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്.

1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. ഫെറ്റെ ഡെ ല മ്യൂസിക്‌ എന്ന പേരിലാണ്‌ ഫ്രാൻസിൽ ഇത് അറിയപ്പെടുന്നത്അങ്ങനെ 1982 മുതൽ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നു. നമ്മുടെ ഇന്ത്യയിലും സംഗീത ദിനം ആഘോഷിക്കുണ്ട്.

Leave a Reply