
ഭോപ്പാൽ: ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വില കിലോയ്ക്ക് 50 പൈസയിലേക്ക് കൂപ്പുകുത്തിയതോടെ ഉൽപ്പന്നങ്ങൾ റോഡിൽ ഉപേക്ഷിച്ച് കർഷകർ. മധ്യപ്രദേശിലെ കർഷകരാണ് തങ്ങൾ കൃഷി ചെയ്ത് വിളവെടുത്ത ഉൽപ്പന്നങ്ങൾ റോഡിൽ തള്ളിയത്. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പ് നൽകണമെന്നും തങ്ങളുടെ ജീവിതം അതീവ കഷ്ടത്തിലാണെന്നും കർഷകർ ആവശ്യപ്പെട്ടു. ഇവ റോഡിൽ ഉപേക്ഷിച്ചതു കൂടാതെ നദികളിൽ വലിച്ചെറിയുകയും വിളകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.