Spread the love
മരണശേഷം സജീവന് നീതി

ഭൂമി തരം മാറ്റാന്‍ ഒരു വർഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ഒടുവില്‍ മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്ത സജീവന് മരണശേഷം ഒടുവിൽ നീതി. വൈകിട്ട് എറണാകുളം ജില്ലാ കലക്ടർ ജാഫർ മലിക് നേരിട്ട് വീട്ടിലെത്തി ഭൂമി തരം മാറ്റം അനുവദിച്ച് ഉത്തരവ് കൈമാറി. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ കളക്ടർക്ക് നേരെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്
നാട്ടുകാർ പ്രതിഷേധിച്ചു. ബാങ്ക് വായ്പ ലഭിക്കുന്നതിന്, ആധാരത്തില്‍ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാനിറങ്ങിയ സജീവൻ വിവിധ സർക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. ആര്‍ഡിഒ ഓഫീസിലെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വെച്ച്, സജീവൻ ജീവനൊടുക്കുകയായിരുന്നു

Leave a Reply