തെന്നിന്ത്യൻ സിനിമാരാധകരിൽ വലിയ ആരാധക പിന്തുണയുള്ള ജോഡിയാണ് സൂര്യ-ജ്യോതിക. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരസ്പര ധാരണയും എല്ലാം പലപ്പോഴും ആരാധകർ ചർച്ചയ്ക്കിടയാക്കാറുമുണ്ട്. ഇപ്പോഴിതാ ഭർത്താവ് സൂര്യയെ അധിക്ഷേപിച്ചു കൊണ്ടുള്ള വിജയ് ആരാധകന്റെ കമന്റിന് താരം കയ്യോടെ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയ വൈറൽ ആക്കുന്നത്.
ജ്യോതിക പങ്കിട്ട ഫോട്ടോയ്‌ക്ക് താഴെ ‘നിങ്ങളുടെ ഭർത്താവിനേക്കാൾ നല്ലത് വിജയ് ആണെന്ന് ‘ ഒരാൾ കമന്റ ചെയ്യുകയായിരുന്നു. ഇതിനൊര് പൊട്ടിച്ചിരിയുടെ ഇമോജിയാണ് താരം പങ്കിട്ടത്. നടി മറുപടി നൽകിയതോടെ സംഭവം എന്തായാലും കൈവിട്ടു പോയി. പരിഹാസം കലർന്ന രീതിയിലായിരുന്നു താരത്തിന്റെ മറുപടിയെന്നും വ്യാഖ്യാനിക്കപ്പെട്ടു.
സംഭവം വൈറലായതോടെ കമന്റുകൾ അപ്രത്യക്ഷമായി. എന്നാൽ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിന് താഴെ കാർത്തിയെയും സൂര്യയെയും താരതമ്യം ചെയ്തും. പ്രദീപ് രംഗനാഥന്റെ കളക്ഷൻ മറികടക്കാനും വെല്ലുവിളിച്ചും നിരവധി കമന്റുകൾ വന്നു. വിജയ് ആരാധകരെയും മറുപടി ചൊടിപ്പിച്ചിട്ടുണ്ട്.