Spread the love
ബിടിഎസ് ആരാധകരെ കണ്ണീരിലാഴ്ത്തി നീണ്ട ഇടവേളയ്ക്ക് ഒരുങ്ങി കെ പോപ്പ് താരങ്ങൾ

ബിടിഎസിന്റെ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നത് നിരവധി ആരാധകരാണ്. എന്നാലിപ്പോൾ ആരാധകരെയെല്ലാം നിരാശയിലാഴ്ത്തി
അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് കെ പോപ്പ് താരങ്ങൾ. വ്യക്തിഗത കരിയർ പിന്തുടരുന്നതിന് വേണ്ടിയാണ് ഇടവേള എടുക്കുന്നതെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്. തങ്ങൾ എന്നെങ്കിലും മടങ്ങിവരുമെന്നും സംഘം ആരാധകരോട് പറഞ്ഞു. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും കൂടുതൽ ആർജ്ജവത്തോടെ തിരികെ വരുമെന്നും ബാൻഡ് അംഗം ജംഗൂക് ഉറപ്പു നൽകി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ ‘ഡൈനമൈറ്റ്’ എന്ന മ്യൂസിക് വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീർക്കാൻ ബിടിഎസിന് സാധിച്ചു. ഈ മ്യൂസിക് വീഡിയോയിലൂടെ തങ്ങളുടെതന്നെ മുന്‍ റെക്കോര്‍ഡാണ് ബിടിഎസ് മറികടന്നത്. ബാങ്താൻ സൊന്യോന്ദാൻ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്ട്സ് (BTS) എന്നാണ് ബിടിഎസിന്റെ പൂര്‍ണ്ണരൂപം. ആർഎം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജംഗ്കൂക്ക് എന്നിവരാണ് ഇതില്‍ അംഗങ്ങള്‍.

Leave a Reply