Spread the love
കെ റെയിൽ ആശങ്ക പരിഹരിക്കണം’; പാർട്ടി കോൺഗ്രസ് വേദിയില്‍ കണ്ണൂര്‍ ബിഷപ്പ്

സിപിഎം 23ാം പാർട്ടി കോൺഗ്രസില്‍ പ്രത്യേക ക്ഷണിതാവായ കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതല കെ റെയിൽ ആശങ്ക പരിഹരിക്കണമെന്നഉം കെസിബിസി നിലപാടിൽ എല്ലാം വ്യക്തമാണെന്നും പറഞ്ഞു. പാർട്ടി കോൺഗ്രസ് വേദിയിലാണ് ബിഷപ്പിന്‍റെ പ്രതികരണം. രാവിലെ പത്തുമണിയോടെയാണ് സിപിഎം 23ാം പാർട്ടി കോൺഗ്രസിന് കൊടിയുയര്‍ന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് വൈകിട്ട് നാലിന് അവതരിപ്പിക്കും.

Leave a Reply