ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ റെയില്‍ സര്‍വ്വേകല്ല് സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വന്‍ പ്രതിഷേധം. മണ്ണെണ്ണയുമായെത്തിയ നാട്ടുകാര്‍ കൂട്ട ആത്മഹത്യ ഭീഷണി മുഴക്കി. പ്രായമായവര്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് മാടപ്പള്ളിയില്‍ പ്രതിഷേധിക്കുന്നത്. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. മനുഷ്യശംഖല തീർത്ത് നാട്ടുകാർ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കെ.റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് മാടപ്പള്ളിയില്‍ പ്രതിഷേധം തുടരുന്നത്.