കണ്ണൂരിൽ ഇന്ന് കെ-റെയിൽ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചു. ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇനി സിൽവർ ലൈൻ സർവ്വേ തുടരേണ്ടത്. കല്ലിടൽ പുനരാരംഭിക്കുന്നത് എപ്പോഴെന്ന് പിന്നീട് അറിയിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തില്‍ കെ റെയില്‍ എംഡി പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കെ റെയിലിന്‍റെ വിശദീകരണം സംവാദത്തില്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.