ഏപ്രില്‍ 28 ന് കെ റെയിൽ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നെന്നും ഇനി ബദൽ ചർച്ചകളല്ല തുടർ ചർച്ചകളാണ് വേണ്ടതെന്നും കെ റെയില്‍. ഏപ്രിൽ 28 ലെ ചർച്ചയിൽ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകൾ തന്നെയാണ് ഈ ചർച്ചയിലും പങ്കെടുക്കുന്നത്. പിന്മാറിയ പാനലിസ്റ്റുകൾ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകൾ ഈ സംവാദത്തിൽ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല. അതിനാൽ ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കെ റെയില്‍ വിശദീകരിക്കുന്നത്.