
പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുക്കാതെ മുന്നറിയിപ്പില്ലാതെയുള്ള കല്ലിടല്‍ നടപടികള്‍ തുടർന്ന് കെ റെയില്‍. എന്നാല്‍ സര്‍വേ നടപടികള്‍ ഏത് വിധേനയും തടയുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. അതേസമയം പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് തടയാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. തിരുവനന്തപുരത്തെയും കണ്ണൂരേയും പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് നിര്‍ണായകമായ മറ്റൊരു നീക്കത്തിനാണ് കെ. റെയില്‍ ലക്ഷ്യമിടുന്നത്. യാതൊരു മുന്നറിയിപ്പും നല്‍കാതെ ബന്ധപ്പെട്ട പ്രദേശങ്ങളിലെത്തി കല്ലുകള്‍ സ്ഥാപിക്കാനാണ് നീക്കം. എന്നാല്‍ പ്രതിഷേധം കടുത്താലും നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.