Spread the love

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങൾക്ക് മൊബൈൽ ആപ്പായ കെ-സ്മാർട്ട് വഴി ലഭ്യമാക്കുന്ന സംവിധാനം നവംബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം നിർവഹിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

മുഖം തിരിച്ചറിഞ്ഞും ഒടിപി മുഖാന്തരവുമാണ് ആപ്പിലേക്ക് പ്രവേശിക്കുന്നത്. വ്യക്തികളുടെ വിവരങ്ങൾ പുറത്തുപോകാതിരിക്കാനാണിത്.‌ ഉദ്യോഗസ്ഥനും പൊതുജനങ്ങൾക്കും പ്രത്യേകം ലോഗിൻചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനം ആപ്പിലുണ്ടാകും. അപേക്ഷകളുടെ നിലവിലെ സ്ഥിതിയറിയാനാകുമെന്നതിനാൽ ഓഫീസിൽ കയറിയിറങ്ങേണ്ടി വരില്ലെന്നതും ഗുണമാണ്.
‌‌
വിവിധ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും ശേഖരിക്കാനുള്ള ‘സിറ്റിസൺ ഫീഡ്ബാക്ക്’ എന്ന സംവിധാനവും അടുത്തഘട്ടത്തിൽ നടപ്പാക്കാനുള്ള ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു. ശ്രീ സിറ്റിസൺ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റേറ്റിംഗ് നടത്തി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നു.

Leave a Reply