
കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാൻഡിൽവെച്ച് സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ പെട്ടു. കോഴിക്കോട് ബസ് സ്റ്റാൻഡിൽ വെച്ച് ലോ ഫ്ലോർ ബസിൽ ട്രാക്കിൽ നിർത്തിയിട്ട സിഫ്റ്റ് പിറകിലേക്ക് നീങ്ങി ഇടിച്ചു. ഇതേത്തുടർന്ന് ലോ ഫ്ലോർ ബസിന്റെ ഗ്ലാസ് തകർന്നു. കെ സ്വിഫ്റ്റ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ രണ്ട് ബസുകൾ അപകടത്തിൽ പെട്ടിരുന്നു. ഏപ്രിൽ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് ആദ്യ അപകടങ്ങൾ സംഭവിച്ചത്. കെ എസ് ആർ ടി സിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ആരംഭിച്ച കെ സ്വിഫ്റ്റ് ബസ് സർവീസുകൾ ഏപ്രിൽ 11 മുതലാണ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ രാത്രിയിൽ കല്ലമ്പലത്തിന് അടുത്ത് വെച്ച് കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു.