Spread the love
കെ-ടെറ്റ്​ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ആഗസ്ത്​ 31, സെപ്​തംബര്‍ 1, 3 തീയതികളിലായി നടന്ന കെ.ടെറ്റ്​ മെയ്​ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്‍ വെബ്​ സൈറ്റിലും (www.pareekshabhavan.gov.in), www.ktet.kerala.gov.in- എന്ന വെബ്​ പോര്‍ട്ടലിലും ഫലം ലഭ്യമാണ്​.
നാല്​ കാറ്റഗറികളിലായി 72229 പേര്‍ പരീക്ഷയെഴുതിയതില്‍ 19588 പേര്‍ കെ.ടെറ്റ്​ യോഗ്യതാ പരീക്ഷ വിജയിച്ചു.
നാല്​ കാറ്റഗറികളിലായി ആകെ വിജയശതമാനം 27.12 ശതമാനമാണ്​. കാറ്റഗറി ഒന്നില്‍ 6653 പേര്‍ വിജയിച്ചു. വിജയശതമാനം 33.74%. കാറ്റഗറി രണ്ടില്‍ 4581 പേര്‍ വിജയിച്ചു. വിജയശതമാനം 30.95%. കാറ്റഗറി മൂന്നില്‍ വിജയം 5849, വിജയശതമാനം 20.51%. നാലാമത്തെ കാറ്റഗറിയില്‍ 2505 പേര്‍ പരീക്ഷ വിജയിച്ചപ്പോള്‍ വിജയശതമാനം 27.25%.

Leave a Reply