Spread the love
കാബൂളിലെ മസ്ജിദിലെ സ്‌ഫോടനം: മരണം 50 കടന്നു

കാബൂളിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു.കാബൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഖലീഫ സാഹിബ് മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഉച്ചകഴിഞ്ഞാണ് സ്‌ഫോടനം ഉണ്ടായത്. സുന്നി പള്ളിയിലെ ആരാധകര്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം സിക്ര്‍ എന്നറിയപ്പെടുന്ന ഒരു ജമാഅത്തിനുവേണ്ടി ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണം. നടന്നത് ചാവേര്‍ ആക്രമണമാണെന്ന് കരുതുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവ് ബെസ്മുള്ള ഹബീബ് പറഞ്ഞു. കാബൂള്‍ നഗരമധ്യത്തിലെ ആശുപത്രിയില്‍ പരിക്കേറ്റ 21 പേര്‍ ചികിത്സയിലാണ്. ഇവരില്‍ പത്ത് പേരുടെ നില ഗുരുതരമാണെന്നും ഏകദേശം 20 പേരെ പൊള്ളലേറ്റ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

Leave a Reply