വിവാഹശേഷം കാജൽ അഗർവാൾ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്. മെഗാസ്റ്റാർ ചിരഞ്ജീവി പ്രധാന വേഷത്തിലെത്തുന്ന ആചാര്യയുടെ ചിത്രീകരണ സംഘത്തിനൊപ്പം നടി അടുത്താഴ്ച ചേരും. ഇപ്പോൾ മുംബൈയിലുള്ള കാജൽ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് എത്തും. രണ്ടാഴ്ച മുമ്പ് ചിത്രീകരണം പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. അതിന് മുന്നോടിയായി പരിശോധന നടത്തിയ ചിരഞ്ജീവി പോസിറ്റീവായിരുന്നു. എന്നാൽ ടെസ്റ്റിൽ പിഴവ് പറ്റിയെന്ന് പിന്നീട് കണ്ടെത്തി.
കോടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കോനിഡെല പ്രൊഡക്ഷൻ കമ്ബനിയും മാറ്റിനി എന്റർടെയിൻമെന്റ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്. മണി ശർമ്മയാണ് സംഗീത സംവിധാനം. കാജൽ അഗർവാൾ ഒക്ടോബർ 30ന് ആയിരുന്നു വിവാഹിതയായത്. മാലിയിലെ ആഢംബര റിസോർട്ടിലാണ് ഹണിമൂൺ കാലത്ത് ഇരുവരും തങ്ങിയത്. അതിന്റെ ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കോവിഡ് കാരണം വിവാഹത്തിന്റെയും നിശ്ചയത്തിന്റെയും ചടങ്ങുകൾ ലളിതമാക്കിയിരുന്നു. മാലിയിൽ നിന്ന് മുംബയിലേക്ക് പറന്നിറങ്ങിയ ദീപാവലിയും ആഘോഷിച്ചിരുന്നു.ആചാര്യയിൽ തൃഷയെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് തൃഷ പിൻമാറി. അങ്ങനെയാണ് കാജലിന് നറുക്ക് വീണത്.