Spread the love
കലാമണ്ഡലത്തെ കേരളത്തിന്റെ സാംസ്കാരിക സർവകലാശാലയാക്കും

കേരളീയ കലയുടെ പ്രൗഡി നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന കേരള കലാമണ്ഡലം സർവകലാശാലയെ കേരളത്തിന്റെ സാംസ്കാരിക സർവകലാശാലയാക്കി മാറ്റുമെന്നും അതിനുള്ള നടപടികൾ ആരംഭിച്ചെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കലാമണ്ഡലം 2020 ഫെല്ലോഷിപ്പ്, അവാർഡ്, എന്റോവ്മെന്റ് പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമ്മന്നൂർ പരമേശ്വരൻ ചാക്യാർ, ചേർത്തല തങ്കപ്പ പണിക്കർ തുടങ്ങിയവർ കലാമണ്ഡലം ഫെലോഷിപ്പ് ജേതാക്കളും മാർഗി വിജയകുമാർ, കലാ. കെ പി അച്യുതൻ, കലാ. രാജൻ, കലാ. അച്യുതവാര്യർ, അപ്പുണ്ണി തരകൻ, സരോജിനി നങ്ങ്യാരമ്മ, പല്ലവി കൃഷ്ണൻ, കുഞ്ചൻ സ്മാരകം ശങ്കരനാരായണൻ, എൻ കെ മധുസൂദനൻ, മഠത്തിലാത്ത് ഗോവിന്ദൻകുട്ടി നായർ എന്നിവർ കലാമണ്ഡലം അവാർഡിനും അർഹരായി.

Leave a Reply