ആറു ട്രെയിനുകള്‍ നിര്‍ത്തിയിരുന്ന കളനാട് ഇന്ന് അനാഥമാണ്. യാത്രക്കാര്‍ ആരും ഇല്ലാതായതോടെ ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി സ്റ്റേഷന്‍ മാറിയിരിക്കുന്നു. കൊവിഡിന് മുമ്പ് കണ്ണൂര്‍ മംഗളൂരു, കോയമ്പത്തൂര്‍ മംഗളൂരു, കോഴിക്കോട് മംഗളൂരു തുടങ്ങി ആറ് ട്രെയിനുകളാണ് ഇവിടെ നിര്‍ത്തിയിരുന്നത്. കീഴൂര്‍, മേല്‍പറമ്പ്, ദേളി, ചെമ്മനാട്, പരവനടുക്കം, കോളിയടുക്കം ഭാഗങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരില്‍ കൂടുതലും കളനാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകുന്നവരായിരുന്നു. കളനാടിലെയും ചന്തേരയിലേയും സ്‌റ്റോപ്പ് റെയിൽവേ എടുത്തു കളയുകയായിരുന്നു. കളനാട് സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപിക്കും, റെയില്‍വേ മന്ത്രിയ്ക്കും നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച നാട്ടുകാര്‍ സമരത്തിന്റെ വഴിയിലാണ്.