മാജിക്, പാചകം, അവതരണം, അഭിനയം, നൃത്തം തുടങ്ങി ഒട്ടനവധി മേഖലകളിൽ ഒരു കൈ വച്ച് നോക്കിയ ആളാണ് രാജ് കലേഷ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്ക് വച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.നടിയും നർത്തകിയും മോഡലും താരത്തിന്റെ സുഹൃത്തുമായ മൃദുല വിജയെകുറിച്ചുള്ള വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ഏറ്റവും കൂടുതൽ ഫാൻസ് അസോസിയേഷൻ ഉള്ള പെൺ താരം എന്നുപറഞ്ഞുകൊണ്ടാണ് രാജ് കലേഷ് മൃദുലയെ പരിചയപ്പെടുത്തിയത്.A
നിരവധി സീരിയലുകളുടെ ഭാഗം ആണ് മൃദുല ഇപ്പോൾ. ഒപ്പം സ്റ്റാർ മാജിക് എന്ന ഗെയിം ഷോ വഴിയും മൃദുല പ്രേക്ഷകർക്കിടയിൽ മിന്നും താരം തന്നെയാണ്. മിനി സ്‌ക്രീനിൽ ഒന്നാം നിര നായികമാർക്കൊപ്പം തന്നെയുള്ള മൃദുലയ്ക്ക് അല്ലാതെ ഈ പരിവേഷം മറ്റാർക്കാകും ഉണ്ടാകുന്നത് എന്നും ആരാധകർ ചോദിക്കുന്നുണ്ട്. രാജ് കലേഷിന്റെ ഇൻസ്റ്റ സ്റ്റോറി നിരവധി ആളുകളാണ് ഏറ്റെടുത്തത്. ഇരുവരുടെയും സൗഹൃദത്തിനും ചിത്രത്തിനും ആണ് ആരാധകർ ആശംസ നേരുന്നത്.