സംവിധായിക ലീന മണിമേഖലയുടെ കാളി എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ വിവാദത്തിൽ. ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിചിരിക്കുന്ന പോസ്റ്റർ ആണ് വിവാദത്തിൽ. ചിത്രത്തിന്റെ പോസ്റ്റർ ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് ആണ് ആരോപണം. #ArrestLeenaManimekalai എന്ന ഹാഷ്‌ടാഗ് മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ്ങായിത്തുടങ്ങി.
എന്നാൽ ചിത്രത്തെ അപകീർത്തിപ്പെടുത്തുന്നതിന് മുൻപ് ഡോകളുമെന്ററി കാണണമെന്ന് ലീന മണിമേഖല അഭ്യർത്ഥിച്ചു. “ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെടുകയും ടൊറന്റോയിലെ തെരുവുകളിൽ നടക്കുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. നിങ്ങൾ സിനിമ കണ്ടുകഴിഞ്ഞാൽ, #ArrestLeenaManimekalai എന്ന ഹാഷ്‌ടാഗ് ‘ലവ് യു ലീന മണിമേകലൈ’ എന്നാക്കി മാറ്റും,” അവർ ട്വീറ്റ് ചെയ്തു.