സ്വന്തം കുടുംബത്തിലെ ഒരാളുടെ വിവാഹം പോലെയാണ് ജയറാം- പാർവതി താരദമ്പതികളുടെ മകനും നടനുമായ കാളിദാസന്റെ വിവാഹം മലയാളികൾ ഏറ്റെടുത്തത്. ഗുരുവായൂരപ്പനെ സാക്ഷിയാക്കിയായിരുന്നു തരിണിയുടെ കഴുത്തിൽ കണ്ണൻ താലി ചാർത്തിയത്. വിവാഹത്തിന് ശേഷം ചെന്നൈയിൽ റിസപ്ഷനും ആഘോഷമാക്കിയിരുന്നു. ഇതിനുപിന്നാലെ അവധിക്കാലം ആഘോഷമാക്കാൻ ഫിൻലാൻഡിലേക്ക് കുടുംബത്തോടൊപ്പം പറന്നിരിക്കുകയാണ് കണ്ണനും തരിണിയും.
മധുവിധുവിന് പുറമെ കാളിദാസന്റെ പിറന്നാൾ കൂടി ഗംഭീരമാക്കുകയാണ് കുടുംബം. കണ്ണന്റെ 31-ാം പിറന്നാളിന് ആശംസകൾ നൽകുന്ന ജയറാമിന്റെയും അച്ഛനൊപ്പം നിൽക്കുന്ന കാളിദാസന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. മഞ്ഞുപുതഞ്ഞ് നിൽക്കുന്ന ഫിൻലാൻഡ് കാഴ്ചകൾ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഫിൻലാൻഡിൽ നിന്നുള്ള 360 ഡിഗ്രി വീഡിയോ പങ്കുവച്ച് ‘ ഹാപ്പി ബർത്ത് ഡേ കണ്ണമ്മാ’ എന്ന് ജയറാം ആശംസിക്കുന്ന വീഡിയോയാണിത്.
ഭാര്യ തരിണിയും കണ്ണന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു. ലാപ്ലാൻഡിൽ നിന്നും കണ്ണനൊപ്പമുള്ള ചിത്രങ്ങളാണ് തരിണി പങ്കുവച്ചത്. ജയറാമിനും പാർവതിക്കും പുറമെ മാളവികയും ഭർത്താവ് നവനീതും ഇവർക്കൊപ്പം യാത്രയിലുണ്ട്.