Spread the love

ധനുഷ് നായകനായും സംവിധായാക വേഷത്തിലും ഒരേ സമയം എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം റായന്റെ പ്രമോഷൻ വേളയിലായിരുന്നു കാളിദാസ് ജയറാമിനെ വെളിപ്പെടുത്തൽ. ‘ഇതുവരെ ആരോടും പറയാത്ത ഒരു രഹസ്യം ഇപ്പോൾ പ്രേക്ഷകരോട് പറയൂ’.. എന്ന് അവതാരക ഒരു ടാസ്കിന്റെ ഭാഗമായി നടനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് തനിക്ക് ഉണ്ടായിരുന്ന രോഗാവസ്ഥയെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്.

 തനിക്ക് ഈറ്റിംഗ് ഡിസോഡർ ഉണ്ട്. ഭക്ഷണം കഴിച്ചു തുടങ്ങിയ നിയന്ത്രിക്കാൻ ആവില്ല. അമിതമായി താൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാനും കഴിയില്ല. എന്തെങ്കിലും ടെൻഷൻ ഉണ്ടായാൽ അപ്പോൾ ഭക്ഷണം കഴിക്കുന്നത് ആയിരുന്നു മുൻപുള്ള രീതി. തന്റെ രോഗാവസ്ഥയെ കുറിച്ച് വിവരിക്കവെ  കാളിദാസ് പറഞ്ഞു.

 ധനുഷ് ചിത്രം റായന്  വേണ്ടി 15 കിലോ ശരീര ഭാരമാണ് നടൻ കുറച്ചത്. എന്നാൽ തൊട്ടു മുൻപേയുള്ള സിനിമയ്ക്ക് വേണ്ടി ശരീരഭാഗം ഒരുപാട് കൂട്ടിയതിനാലാണ് ഇത്രയും കുറയ്ക്കേണ്ടി വന്നതെന്നും  നടൻ പറയുന്നു.

 റായനു വേണ്ടിയുള്ള ആദ്യ കൂടി കാഴ്ചയിൽ തന്നെ കണ്ടപ്പോൾ ധനുഷ് ഞെട്ടി എന്നും, ‘ കാളിദാസ് നിങ്ങളെ കണ്ടപ്പോൾ വളരെ പ്രായം തോന്നുന്നു എന്നും,  ശരീരഭാരം കൂടിയല്ലോ’ എന്നും അദ്ദേഹം  പറഞ്ഞു എന്നും കാളിദാസ് പറയുന്നു.. തന്നെ സംബന്ധിച്ചിടത്തോളം ധനുഷിന്റെ റായൻ  വലിയൊരു അവസരമാണ്. അത് മിസ്സ് ചെയ്യാൻ തോന്നിയില്ല. അതുകൊണ്ടുതന്നെ ഭക്ഷണകാര്യങ്ങളിൽ വലിയ ശ്രദ്ധ കൊടുത്തു. ചിട്ടകൾ ക്രമീകരിച്ചുകൊണ്ട് വൈകാതെ താൻ 15 കിലോയോളം കുറച്ചെനും  നടൻ പറയുന്നുണ്ട്.

Leave a Reply