Spread the love
സിഗരറ്റ് വലിക്കുന്ന കാളിദേവി; ലീന മണിമേഖലയ്ക്ക് സമന്‍സ്

സിഗരറ്റ് വലിക്കുന്ന കാളീ ദേവിയുടെ പോസ്റ്റര്‍ പങ്കുവെച്ച കേസില്‍ സംവിധായിക ലീന മണിമേഖലയ്ക്ക് സമന്‍സ്. ഡല്‍ഹി കോടതിയാണ് ലീനയ്ക്കും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും നോട്ടീസയച്ചത്. ക്രിമിനല്‍ ഗൂഢാലോചന. മതവികാരം മനഃപ്പൂര്‍വ്വം വ്രണപ്പെടുത്തല്‍, ക്രമസമാധാനം തകര്‍ക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ലീനയ്‌ക്കെതിരെ കേസടുത്തതിന് പിന്നാലെയാണ് കോടതി നടപടി. സിനിമയുടെ പോസ്റ്റര്‍ മതവികാരം വ്രണപ്പെടുത്തുന്നതും ധാര്‍മ്മികതയ്ക്കും മര്യാദയ്ക്കും എതിരാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

കാനഡയില്‍ പ്രദര്‍ശിപ്പിക്കുന്ന കാളീ ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ നേരത്തേയും വിവാദത്തിലായിരുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും ഡോക്യുമെന്ററിയ്ക്കെതിരെ എത്തിയിരുന്നു. ഇത്തരം പ്രകോപനകരമായ എല്ലാ കാര്യങ്ങളും പിന്‍വലിക്കണമെന്ന് ഹൈക്കമ്മീഷന്‍ കനേഡിയന്‍ അധികൃതരോടും സിനിമ പ്രദര്‍ശിപ്പിക്കുന്ന സംഘാടകരോടും ആവശ്യപ്പെട്ടു.

Leave a Reply