Spread the love

കൊല്ലം∙ കൗമാര കലയുടെ മാമാങ്കം കാണാൻ കേരളം കൊല്ലത്തേക്ക് ഒഴുകി എത്തുമ്പോൾ മത്സരാർഥികൾക്ക് കൊല്ലം കാണാൻ സ്പെഷൽ പരിഗണന കൊടുക്കുകയാണ് ഡിടിപിസി. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഡിടിപിസി വക പ്രവേശനം സൗജന്യമാണ്. കൂടെയുള്ളവർ മാത്രം ടിക്കറ്റ് എടുത്താൽ മതി.

ആശ്രമം ചിൽഡ്രൻസ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, തങ്കശ്ശേരി ബ്രേക്ക് വാട്ടർ പാർക്ക്, മലമേൽ പാറ, മീൻപിടിപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന ഏത് മത്സരാർഥികൾക്കും ഈ സൗജന്യം ലഭിക്കും.

മത്സരങ്ങൾ കാണാൻ എത്തുന്ന പലരും കൊല്ലത്തിന്റെ കാഴ്ചകൾ തേടി ഇറങ്ങുന്നുണ്ട്. ഇതിന് സഹായകമായി കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രമം മൈതാനത്ത് ഡിടിപിസിയുടെ ഹെൽപ് ഡെസ്കും ഒരുക്കിയിട്ടുണ്ട്.

Leave a Reply