Spread the love

അനുഗ്രഹീത കലാകാരി കൽപനയുടെ മുൻഭർത്താവും സംവിധായകനുമായ അനിൽ നടിയുമായുള്ള തന്റെ വിവാഹം എങ്ങനെ നടന്നുവെന്ന് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ കണ്ടെന്റുകളിൽ ഇപ്പോൾ ഒന്ന്. താനും കൽപനയും തമ്മിൽ വേർപിരിയാൻ കാരണം ചുറ്റുമുള്ളവരായിരുന്നെന്നും ഒരു വലിയ പ്രശ്‌നത്തിന്റെ പേരിലല്ല തങ്ങള്‍ വേർപിരിഞ്ഞതെന്നും നേരത്തെ അനിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വളരെയധികം അപകർഷതാ ബോധം ഒക്കെ ഉണ്ടായിരുന്ന തന്നെ കല്പന ആയിരുന്നു വിവാഹ ജീവിതത്തിലേക്ക് ക്ഷണിച്ചത് എന്നും അനിൽ പറയുന്നു.

‘ലൊക്കേഷനിൽവച്ചാണ് കൽപന വിവാഹ അഭ്യർത്ഥന നടത്തിയത്. അമ്മയുടെ നിർബന്ധപ്രകാരം പെണ്ണ് കാണാൻ പോയി. എന്നാൽ എനിക്ക് ഒട്ടും മാച്ചാകാത്ത ആളായിരുന്നു അത്. തിരിച്ച് ലൊക്കേഷനിൽ വന്നു. കൽപന ലൊക്കേഷനിലുണ്ട്. ഞാൻ കൽപനയുമായിട്ടൊന്നും അങ്ങനെ മിണ്ടുന്നയാളല്ല. കൈ കഴുകിക്കൊണ്ടിരുന്നപ്പോൾ ഇന്നലെ ഉച്ചവരെ എന്തായിരുന്നു ഷൂട്ടിംഗ് ഇല്ലാതിരുന്നതെന്ന് കൽപന ചോദിച്ചു. പെണ്ണ് കാണാൻ പോയിരിക്കുകയാണെന്ന് ഞാൻ പറഞ്ഞു. കല്യാണം ആലോചിക്കുകയാണോയെന്ന് കൽപന ചോദിച്ചു. അതേയെന്ന് പറഞ്ഞു. കൽപനയങ്ങ് പോയി.അന്ന് മൊബൈൽ ഫോണൊന്നുമില്ല. കമ്മ്യൂണിക്കേഷനും എളുപ്പമല്ല, അവർ വേറെ ഹോട്ടലിലാണ് താമസിക്കുന്നത്. അടുത്ത ദിവസം കാഷ്വലായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എനിക്കും വീട്ടിൽ കല്യാണം നോക്കുന്നുണ്ടെന്ന് കൽപന പറഞ്ഞു. ഞാനത് കേട്ട്, വിട്ടു.

പിന്നീട് കൈ കഴുകാൻ ചെന്നപ്പോൾ എന്നെ കല്യാണം കഴിക്കാമോയെന്ന് കൽപന ചോദിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി അത്. അതുവരെ എന്റെ ജീവിതത്തിൽ ഒരു പെണ്ണും ഇങ്ങനെ ചോദിച്ചിട്ടില്ല.സാധാരണ എന്നെ പെൺപിള്ളേരൊന്നും നോക്കാറില്ല. കോളേജിൽ പഠിക്കുമ്പോഴൊക്കെ എന്താ ഒരു പെണ്ണും എന്നെ നോക്കാത്തതെന്ന് ആലോചിക്കാറുണ്ടായിരുന്നു. ആദ്യമായിട്ടാണ് എന്നെ കല്യാണം കഴിക്കാമോയെന്ന് ഒരാൾ ചോദിക്കുന്നത്. അതിനകത്ത് മൊത്തത്തിൽ ഞാൻ വീണുപോയി.’- അനിൽ പറഞ്ഞു.

Leave a Reply