വെട്രിമാരന്‍റെ പുതിയ ചിത്രം കമൽ ഹാസനൊപ്പം?
സൂപ്പർ സ്റ്റാർ കമൽഹാസനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വെട്രിമാരൻ.
കമൽഹാസനോട് കഥ പറഞ്ഞെന്നും അദ്ദേഹം സമ്മതം മൂളിയെന്നുമാണ് റിപ്പോർട്ട്.
ഇരുവരും ഒരുമിക്കുന്ന ആദ്യചിത്രമാകും ഇത്. ഗോപുരം ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നതെന്നാണ്
സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും.
2018ൽ പുറത്തിറങ്ങിയ വിശ്വരൂപം 2 ആണ് കമൽഹാസന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
പിന്നീട് രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമയിൽ നിന്നും താരം വിട്ടുനിന്നിരുന്നു. ഇന്ത്യൻ 2, വിക്രം
എന്ന പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതോടൊപ്പം ദൃശ്യം 2 വിന്‍റെ തമിഴ് റീമേക്കും
ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനായ വെട്രിമാരൻ അസുരന് ശേഷം വിജയ് സേതുപതിയെ നായകനാക്കിയാണ്
പുതിയ ചിത്രം ഒരുക്കുന്നത്. വിജയ് സേതുപതി വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിന് വിടുതലൈ എന്നാണ്
പേരിട്ടിരിക്കുന്നത്. സൂര്യയെ നായകനാക്കിയുള്ള വാടി വാസലാണ് മറ്റൊരു ചിത്രം. ഇതിന് ശേഷം
അടുത്ത വർഷം ആദ്യം കമൽഹാസനൊപ്പമുള്ള ചിത്രം ആരംഭിക്കാനാണ് ആലോചന.