പെരുമ്പിലാവ് : കടവല്ലൂർ പാടശേഖരത്തിലെ ചില ഭാഗങ്ങളിൽ മൂന്നാം തവണ നട്ടതും മുങ്ങി. ഇന്നലെ പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിലാണു നട്ടു ദിവസങ്ങൾ മാത്രം പ്രായമായ നെൽച്ചെടികൾ വെള്ളത്തിനടിയിലായത്. ഒരു മാസത്തിനുള്ളിൽ 2 തവണ വെള്ളക്കെട്ടു മൂലം കൃഷി നശിച്ചിരുന്നു.
കൃഷിഭവൻ നൽകിയ വിത്ത് മുളപ്പിച്ചു നട്ടതു നശിച്ചതോടെ വലിയ വില കൊടുത്തു പുറമേ നിന്നു ഞാറ് വാങ്ങിയാണു നട്ടത്. തോടുകളുടെ ശോച്യാവസ്ഥയാണ് അപ്രതീക്ഷിത വെള്ളക്കെട്ടിനു കാരണമെന്നു കർഷകർ പറയുന്നു. കഴിഞ്ഞ വർഷം ചെറിയ തോതിൽ നടത്തിയ തോട് നവീകരണം ഫലപ്രദമായില്ല.