വീണ്ടും കൊമ്പുകോർത്ത് കങ്കണ റണൗത്തും തപ്‍സി പന്നുവും
ബോളിവുഡിലെ മുൻ നിര നായികമാരായ കങ്കണ റണൗത്തും തപ്‍സി പന്നുവും
പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുന്നവരാണ്. ഇരുവരും പരസ്പരം കുറ്റപ്പെടുത്തുന്നത്
ചൂടേറിയ ചർച്ചകൾക്ക് വഴി വയ്ക്കാറുമുണ്ട്. ഇപ്പോളിതാ തപ്‍സിയുടെ
പുതിയ ചിത്രം ഇറങ്ങാനിരിക്കെ വീണ്ടും വിവാദമുണ്ടായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് കങ്കണയെ
ചൊടിപ്പിച്ചിരിക്കുന്നത്. കങ്കണയുടെ ട്വിറ്റർ അക്കൗണ്ടിനെക്കുറിച്ചുള്ള ചോദ്യത്തിന്
കങ്കണ ട്വിറ്ററിൽ ഇല്ലാത്തത് അറിയുന്നില്ലെന്നും ഒരു സഹപ്രവർത്തക എന്നതിന്
അപ്പുറം യാതൊരു പരിഗണനയും അവർക്കില്ലെന്നും തപ്സി പറഞ്ഞത്.
എന്നാൽ ഇതിന് ചൂടൻ മറുപടിയുമായാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ എത്തിയത്.ഒരു ഘട്ടത്തിൽ
താൻ വേണ്ടെന്ന് വച്ച കഥാപാത്രങ്ങൾക്കായി തപ്‍സി നിർമാതാക്കളോട് കെഞ്ചുമെന്നാണ് കങ്കണ
പറഞ്ഞത്. അതേ വ്യക്തി ഞാൻ അപ്രസക്തയാണെന്ന് പറയുന്നു. ബി ഗ്രേഡ് നടിമാർ
എന്‍റെ പേരോ സ്റ്റൈലോ ഉപയോഗിച്ച് സിനിമ വിൽക്കുന്നതിനോട് എനിക്ക് വിയോജിപ്പില്ല.
ഞാൻ അവർക്കെല്ലാം പ്രചോദനമാണ്. ശ്രീദേവി, വഹീദാ റഹ്മാൻ തുടങ്ങിയവരായിരുന്നു
എനിക്ക് പ്രചോദനം. എന്നാൽ ഞാൻ അവരെ മോശമായി ചിത്രീകരിച്ചിട്ടില്ല- കങ്കണ പറഞ്ഞു.
നേരത്തെ തപ്‍സി, സ്വര ഭാസ്കർ എന്നിവരെ കങ്കണ ബിഗ്രേഡ് നടിമാർ എന്നു വിളിച്ചത്
വിവാദമാിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബി ഗ്രേഡ് നടിയെന്ന പരാമർശത്തിന്
കങ്കണക്ക് മറുപടി ഇല്ലെന്നാണ് തപ്‍സി മറുപടി നൽകിയത്. തനിക്ക് വേറെ ജോലിയുണ്ടെന്നും
തപ്‍സി പറഞ്ഞു. തപ്‍സി നായികയായ ഹസീൻ ദിൽറുബ ഈ മാസം