ഇന്ദിരാഗാന്ധിയാവാൻ കങ്കണ റണൗത്ത്; സംവിധാനവും നടി തന്നെ
ഇന്ദിരാഗാന്ധിയുടെ ജീവിതം സിനിമയാക്കുന്നത് പ്രഖ്യാപിച്ചത് ബോളിവുഡ് താരം കങ്കണ റണൗത്ത്.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് നടി പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. താരം തന്നെയാണ് ചിത്രം
സംവിധാനം ചെയ്യുന്നത്. എമർജൻസി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതമാണ് സിനിമ പറയുന്നതെന്ന് കങ്കണ അറിയിച്ചു.
ചിത്രം സംവിധാനം ചെയ്യാൻ തന്നേക്കാൾ മികച്ച ആരുമില്ലെന്ന് കങ്കണ അവകാശപ്പെടുന്നു.
ഒരു വർഷമായി സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും
മറ്റു ചില പ്രോജക്ടുകൾ മാറ്റിവച്ചാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും കങ്കണ കുറിച്ചു.
പിങ്ക്, കഹാനി, ഡി-ഡേ , റോക്ക് ഹാൻസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് റിതേഷ് ഷാ ആണ് ചിത്രം
രചിച്ചിരിക്കുന്നത്. കങ്കണ നായികയായ ധാക്കാദിന്റെയും തിരക്കഥ ഒരുക്കിയത് റിതേഷ് ആണ്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ച് കങ്കണ വ്യക്തമാക്കിയിട്ടില്ല.
മണികർണിക റിട്ടേൺസ് എന്ന ചിത്രമാണ് ഇതിന് മുമ്പ് കങ്കണ സംവിധാനം ചെയ്തത്. മണികർണിക,
ധാക്കാദ്, തേജസ് എന്നീ ചിത്രങ്ങൾ ആണ് കങ്കണയുടെ ഇനി പുറത്തിറങ്ങാൻ ഉള്ളത്. ജയലളിതയുടെ
ജീവിതകഥ പറയുന്ന തലൈവിയിൽ നായികയായി എത്തുന്നതും കങ്കണയാണ്. കേന്ദ്രസർക്കാരിനെ പിന്തുണ
ക്കുന്ന നിലപാടുകളാണ് കങ്കണ പലപ്പോഴും സ്വീകരിച്ചിട്ടുള്ളത് . അതുകൊണ്ടുതന്നെ ഇന്ദിരാഗാന്ധിയുടെ
ജീവിതം കങ്കണ സിനിമയാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്.