കൂട്ടിക്കൽ സ്വദേശി പൊട്ടംകുളം മാത്യു സ്കറിയ ആണ് ഇന്ന് പുലർച്ചെ മരിച്ചത്.
സഹോദരി പുത്രനായ കരിമ്പനാൽ ജോർജ് കുര്യനാണ് ഇദ്ദേഹത്തിന് നേരെ വെടിയുതിർത്തത്
ജോർജ് കുര്യനും സഹോദരൻ രഞ്ജു കുര്യനും തമ്മിലുള്ള വസ്തു തർക്കം പരിഹരിക്കാനെത്തിയതായിരുന്നു മാത്യു സ്ക്കറിയ.
വെടിയേറ്റ രഞ്ജു കുര്യൻ തൽക്ഷണം മരണപ്പെട്ടിരുന്നു. തലയ്ക്ക് വെടിയേറ്റതിനെ തുടർന്ന് ഗുരുതരമായ നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട മാത്യു സ്ക്കറിയയുടെ മരണം പുലർച്ചെ ഒരു മണിയോടെയായിരുന്നു.