കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവലായ 96.50 മീറ്ററിനോട് അടുക്കുന്ന സാഹചര്യത്തിൽ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുകുന്നതിനായി ഇന്ന് (ഒക്ടോബർ 12) രാവിലെ 11 മണിയോടെ മൂന്ന് ഷട്ടറുകളും 50 സെന്റീമീറ്റർ വീതം ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ മൂന്ന് ഷട്ടറുകളും 25 സെന്റീമീറ്റർ വീതമാണ് തുറന്നിരിക്കുന്നത് (25 സെന്റീമീറ്റർ കൂടിയാണ് ഉയർത്തുക). ഡാമിന്റെ പരമാവധി ജലനിരപ്പ് 97.50 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 96.45 മീറ്റർ ആയിട്ടുണ്ട്.