Spread the love
ത്രിവർണ്ണമണിഞ്ഞ് കാഞ്ഞിരപ്പുഴ ഡാം

മണ്ണാർക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഡാമിൽ ത്രിവർണ്ണ നിറത്തിലുള്ള ലൈറ്റുകൾ പ്രകാശിപ്പിച്ചു. കാഞ്ഞിരപ്പുഴ ഡാം ടൂറിസം വിഭാഗത്തിന്റെ
നേതൃത്വത്തിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. കേരളത്തിൽ രണ്ടാമത് കാഞ്ഞിരപ്പുഴയിലാണ് ദേശീയ പതാകയുടെ മാതൃകയിൽ ലൈറ്റുകൾ സ്ഥാപിച്ചത്. നാലു ദിവസം രാത്രികളിൽ ഷട്ടറുകളിലൂടെ ദേശീയപതാകയുടെ നിറത്തിൽ വെള്ളം ഒഴുകും.

രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം
ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കാത്തിരപ്പുഴ ഡാം ഉദ്യാന വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയപതാകയുടെ മാതൃകയിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് ഒഴുക്കിവിടുന്ന വെള്ളത്തിലേക്ക് ത്രിവർണ്ണ നിറത്തിലുള്ള ലൈറ്റുകൾ തെളിയിച്ചത്.

Leave a Reply