കന്നഡ താരം പുനീത് രാജ്കുമാർ ഗുരുതരാവസ്ഥയിൽ.
പുനീത് രാജ്കുമാറിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് വിക്രം ആശുപത്രി അധികൃതർ.നെഞ്ചുവേദനയെ തുടർന്ന് ഇന്ന് രാവിലെ 11.30നാണ് പുനീതിനെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.”അദ്ദേഹത്തെ ചികിത്സിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ അദ്ദേഹത്തിന്റെ നില മോശമായിരുന്നു. ഐസിയുവിൽ ചികിത്സ തുടരുകയാണെന്ന്” കൺസൾട്ടന്റ് ഡോ രംഗനാഥ് നായക് പറഞ്ഞു.