നടൻ, നിര്‍മാതാവ്, സംവിധായകൻ എന്നീ നിലകളില്‍ എല്ലാം മികവ് കാട്ടി, ആറു പതിറ്റാണ്ടോളം സിനമയില്‍ സജീവ സാന്നിധ്യമായിരുന്ന കന്നഡ ചലച്ചിത്ര നടൻ എസ് ശിവറാം (84) അന്തരിച്ചു. ചൊവ്വാഴ്‍ച രാത്രി തന്റെ വീട്ടില്‍ ഒരു ചടങ്ങ് നടക്കുന്നനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സ്‍കാനിംഗിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. പ്രായവുമായി ബന്ധപ്പെട്ട ആശങ്കകൾ കാരണം ശസ്‍ത്രക്രിയ നടത്തിയിരുന്നില്ല. കഴിഞ്ഞയാഴ്‍ച ശിവറാം സഞ്ചരിച്ച കാർ കെആർ റോഡിലെ തൂണിൽ ഇടിച്ച് അപകടത്തിൽപെട്ടിരുന്നു. കന്നഡയില്‍ മാത്രമല്ല മറ്റ് ഭാഷകളിലും മികവ് കാട്ടിയ എസ് ശിവറാമിന് കര്‍ണാടക സര്‍ക്കാര്‍ ഡോ.രാജ്‍കുമാര്‍ ലൈഫ്‍ടൈം അച്ചീവ്‍മെന്റ് പുരസ്‍കാരവും നല്‍കി.