നാദാപുരം താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
നാദാപുരം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയാണ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച അർദ്ധരാത്രി ചികിത്സ തേടിയെത്തിയവർ നഴ്സിനോട് മോശമായി പെരുമാറുകയും ഡോക്ടറെ ആക്രമിക്കുകയുമായിരുന്നു.
ചെവിവേദനയെന്ന് പറഞ്ഞാണ് ഇവർ ഡോക്ടറുടെ അടുത്തെത്തിയത്. വയനാട്ടില്‍നിന്നാണു വരുന്നതെന്നും കുറ്റ്യാടി
ആശുപത്രിയില്‍ കാണിച്ചെന്നും മരുന്ന് ലഭിച്ചില്ലെന്നും ഇയാള്‍ ഡോക്ടറോട് പറഞ്ഞു. ഡോക്ടര്‍ ശരത്തിന് മരുന്ന് എഴുതി നല്‍കി. ഇതിനിടയില്‍, കൂടെ ഉണ്ടായിരുന്നയാളും ചെവിവേദനയെന്ന് പറയുകയും തനിക്കും മരുന്ന് നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഒപി ടിക്കറ്റെടുക്കാതെ മരുന്നു നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവര്‍ നഴ്‌സ്മാരോടു തട്ടിക്കയറി.|ഉള്ളിയേരി ന്യൂസ് | ബഹളം തുടങ്ങിയതോടെ ഡോക്ടറും എത്തി. പിന്നീട് ഇവര്‍ അസഭ്യം പറയുകയും ഡോക്ടറെ പിടിച്ച് തള്ളുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
കൃത്യമായ മേൽവിലാസം ആശുപത്രി രജിസ്റ്ററിലില്ലായിരുന്നതിനാലാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളിലേക്ക് എത്തിയത്. നാദാപുരം പേരോട് വച്ചാണ് ഇരുവരും പിടികൂടിയത്.