കണ്ണൂര്‍ സർവകലാശാലയിൽ വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് സമ്മർദ്ദം ചെലുത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആണെന്നതിനുള്ള തെളിവ് പുറത്ത്. ഇതു സംബന്ധിച്ച് ഗവർണ്ണർക്കാണ് പ്രൊഫ. ബിന്ദു കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി 2021 നവംബറില്‍ അവസാനിക്കുന്നതിനാല്‍ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കണമെന്നു പ്രോ വൈസ് ചാന്‍സലര്‍ എന്ന രീതിയില്‍ നിര്‍ദേശിക്കുകയാണെന്ന് കത്തില്‍ മന്ത്രി വ്യക്തമാക്കുന്നു. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.