Spread the love
കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി

വ്യാഴാഴ്ച വൈകുന്നേരം കണ്ണൂരിൽനിന്ന് ബംഗലൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ – യശ്വന്ത്പുർ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിന്‍ തമിഴ്‌നാട് ധർമപുരിക്ക് സമീപം പുലര്‍ച്ചെ 3.45 ഓടെ പാളം തെറ്റി. ട്രെയിനിന്റെ മുകളിലേക്ക് പാറക്കല്ലുകള്‍ വീണതാണ് അപകട കാരണം. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എസി ബോഗിയിലേക്കാണ് പാറക്കല്ലുകള്‍ വീണത്. അഞ്ച് ബോഗികള്‍ പാളം തെറ്റിയതായാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ആളപായമില്ല. ആര്‍ക്കും പരിക്കുകള്‍ പറ്റിയിട്ടില്ല.

Leave a Reply