Spread the love

അങ്കമാലി : കാപ്പ ചുമത്തി അയ്യമ്പുഴ ഉപ്പുകല്ല് ഭാഗത്ത് തേലക്കാടൻ ടോണിയെ (26) ജയിലിലടച്ചു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. കാലടി, പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, രാസലഹരി വിൽപന തുടങ്ങിയ ഒട്ടേറെ കേസുകളിൽ ടോണി പ്രതിയാണെന്നു പൊലീസ് അറിയിച്ചു.

2016 ൽ കാലടിയിലുണ്ടായ സനൽ വധക്കേസിൽ മൂന്നാം പ്രതിയാണ്. 2022 സെപ്റ്റംബറിൽ മട്ടാഞ്ചേരിയിൽ 493 ഗ്രാം രാസലഹരിയും ജൂണിൽ തിരുവനന്തപുരം എക്സൈസ് റേഞ്ചിൽ 340 ഗ്രാം രാസലഹരിയും വിൽപനയ്ക്കായി കൈവശം വച്ച കേസുകളിലും പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 85 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 62 പേരെ നാടു കടത്തി. റൂറൽ ജില്ലയിൽ കുറ്റവാളികളുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനു വരും ദിവസങ്ങളിൽ കാപ്പ നിയമ പ്രകാരമുള്ള നടപടികൾ ശക്തമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave a Reply