Spread the love

കോട്ടയം : കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഈരാറ്റുപേട്ട തലനാട് ഞണ്ടുകല്ല് ഭാഗത്ത് മുതുകാട്ടിൽ ജോസ് സെബാസ്റ്റ്യനെ (ആട് ജോസ്–51) ഗുണ്ടാ വിരുദ്ധ (കാപ്പ) നിയമപ്രകാരം തടങ്കലിലാക്കി. ഈരാറ്റുപേട്ട, ആലപ്പുഴ ജില്ലയിലെ പൂച്ചാക്കൽ, നൂറനാട് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം, അടിപിടി, തട്ടിപ്പ് തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply