തന്‍റെ ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനെതിരെ നടന്ന ആക്രമണത്തെത്തുടർന്ന് വ്യക്തിപരമായ പ്രതിസന്ധി നേരിടുന്ന സമയമാണിതെന്നും തന്റെ കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും പാപ്പരാസികളോടും മാധ്യമങ്ങളോടും വീണ്ടും അഭ്യർത്ഥിച്ച് കരീന കപൂര്‍. ഒരു മീഡിയ പോർട്ടലിൽ നിന്ന് ഒരു വീഡിയോയുടെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കരീന പോസ്റ്റ് ഇട്ടത്. എന്നാല്‍ പിന്നീട് ഇത് താരം പിന്‍വലിച്ചു.
കരീന തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ സെയ്ഫ് കരീന എന്നിവരുടെ കുട്ടികള്‍ക്കായി പുതിയ കളിപ്പാട്ടങ്ങള്‍ കൊണ്ടുവരുന്നു എന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ സ്ക്രീന്‍ ഷോട്ട് സഹിതം പറഞ്ഞത് ഇതാണ്, “ഇതൊന്ന് നിര്‍ത്തു, നിങ്ങള്‍ക്ക് ഹൃദയമില്ലെ, ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ വെറുതെ വിടൂ” എന്നാണ്. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് അപ്രത്യക്ഷമായി.
അതേ സമയം കഴിഞ്ഞ ദിവസം ആക്രമണത്തിന് ശേഷം മുംബൈയിലെ ലീലവതി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നടന്‍ സെയ്ഫ് അലി ഖാന്‍ വസതിയിലേക്ക് മടങ്ങിയത്. കുടുംബവും ഒപ്പം ഉണ്ടായിരുന്നു.