സംവിധായകൻ കരൺ ജോഹറിന്റെ വിരുന്നിൽ പങ്കെടുത്ത നടി കരീന കപൂറിന് കോവിഡ് സ്ഥിരീകരിച്ചു.കരീനയ്ക്ക് പുറമേ, നടൻ സഞ്ജയ് കപൂറിന്റെ ഭാര്യ മഹീപ് കപൂർ,നടി മലൈക അറോറയുടെ സഹോദരി അമൃത, സീമ ഖാൻ, മഹീപ് കപൂർ എന്നിവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് വിരുന്നു നൽകിയ കരൺ ജോഹറിന്റെ കോവിഡ് ഫലം നെഗറ്റീവാണ്.ഇതിന് പിന്നാലെ കരീന, ഭർത്താവ് സെയ്ഫ് അലി ഖാൻ, മക്കളായ തൈമൂർ, ജെ എന്നിവർ താമസിക്കുന്ന വസതി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അടച്ചുപൂട്ടി.‘കഭി ഖുഷി കഭി ഗം’ ചിത്രത്തിന്റെ 20ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് കരൺ ജോഹർ സുഹൃത്തുക്കൾക്കായി വിരുന്ന് സംഘടിപ്പിച്ചിരുന്നത്. താൻ കോവിഡ് പോസിറ്റീവായ വിവരം കരീനതന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്.