ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍ ഖാന്‍. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും കരീനയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ദമ്പതികളുടെ ആദ്യ മകന്‍ തൈമുര്‍ അലി ഖാനാണ്. ഇപ്പോള്‍ ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കരീന. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നല്‍കുമെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡിന്റെ ഫോട്ടോഷൂട്ടിനായിട്ടായിരുന്നു ചിത്രങ്ങള്‍.
ഗര്‍ഭാവസ്ഥയില്‍ നേരത്തെയും നടി ഫോട്ടോഷൂട്ടുകളില്‍ പങ്കെടുത്തിട്ടുണ്ട്. ആ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. ഗര്‍ഭകാലം ഒന്നില്‍നിന്നുമുള്ള മാറിനില്‍ക്കലല്ല എന്ന് താരം വ്യക്തമാക്കുന്നു. ഗര്‍ഭാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ഫാഷനില്‍ യാതൊരു വിട്ടുവീഴ്ചയില്ലാതെ കരീന ധരിക്കുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് രണ്ടാം കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തങ്ങള്‍ എന്ന് കരീനയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും ആരാധകരെ അറിയിക്കുന്നത്. ആദ്യ മകന്‍ തൈമുര്‍ അലി ഖാന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.