കർണാടക നിയമസഭയുടെ ഉപരിസഭ വിവാദമായ “മതമാറ്റ വിരുദ്ധ ബിൽ” പാസാക്കി. വ്യാഴാഴ്ച ഉപരിസഭയുടെ പരിഗണനയ്ക്കായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ബിൽ അവതരിപ്പിച്ചു. അടുത്ത കാലത്തായി മതപരിവർത്തനം വ്യാപകമായതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, വശീകരണത്തിലൂടെയും ബലപ്രയോഗത്തിലൂടെയും, സമാധാനം തകർക്കുകയും വിവിധ മതങ്ങൾ പിന്തുടരുന്ന ആളുകൾക്കിടയിൽ അവിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി. ഴിഞ്ഞ ഡിസംബറിൽ ‘കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ’ നിയമസഭ പാസാക്കിയിരുന്നു. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) ഭൂരിപക്ഷം കുറവായിരുന്നതിനാൽ, ബിൽ നിയമനിർമ്മാണ കൗൺസിലിൽ പാസാക്കാൻ സർക്കാർ ഈ വർഷം മേയിൽ ഒരു ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു.ഗവർണറുടെ അനുമതിക്ക് ശേഷം, ഓർഡിനൻസ് പ്രഖ്യാപിച്ച തീയതിയായ 2022 മെയ് 17 മുതൽ നിയമം പ്രാബല്യത്തിൽ വരും.