കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും ഹരീഷ് കല്യാണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യ നായകനായ റെട്രോക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. മലയാളത്തിലും തമിഴിലുമായി എത്തിയ നേരം സിനിമയിലൂടെയാണ് നിവിൻ പോളിയുടെ കോളിവുഡ് അരങ്ങേറ്രം. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത റിച്ചി ആണ് നിവിന്റെ രണ്ടാമത്തെ തമിഴ് ചിത്രം.
നിവിൻപോളി നായകനായി റാം സംവിധാനം ചെയ്യുന്ന ഏഴുകടൽ ഏഴുമലൈ റിലീസിന് ഒരുങ്ങുകയാണ്. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ നിരൂപക പ്രശംസ നേടി. നിവിൻ പോളിയുടെയും സൂരിയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദേശീയ അവാർഡ് ജേതാവായ റാമും നിവിൻ പോളിയും ഒരുമിക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്. പേരൻപ്, തങ്കമീൻകൾ, കട്രത്ത് തമിഴ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് റാം. അഞ്ജലിയാണ് നായിക. തമിഴിൽ ബ്ലോക്ക് ബസ്റ്റർ ചിത്രം മാനാടിനുശേഷം വി. ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് നിർമ്മാണം. അതേ സമയം മലയാളത്തിൽ ഡിയർ സ്റ്റുഡൻസ്, ശേഖരവർമ്മ രാജാവ്, ആക്ഷൻ ഹീറോ ബിജു 2 എന്നിവയാണ് നിവിന്റെ പുതിയ പ്രോജക്ടുകൾ. പ്രേമം എന്ന ബോക് ബ്ലസ്റ്ററിനുശേഷം സംവിധായകൻ അൽഫോൻസ് പുത്രനും നിവിൻ പോളിയും ഒരുമിക്കാനുള്ള ആലോചനയിലാണ്. അഖിൽ സത്യന്റെ സിനിമയാണ് നിവിന്റെ മറ്റൊരു പ്രോജക്ട്.