Spread the love


കരുവന്നൂർ ബാങ്ക് തട്ടിപ്പ് ;കേസെടുക്കാനൊരുങ്ങി ഇഡി.

തൃശൂർ: ഇരിഞ്ഞാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്(ഇഡി )അന്വേഷിക്കും. സിപിഎം ഭരിക്കുന്ന ബാങ്കിലെ തട്ടിപ്പു കേസിൽ കേസെടുത്ത ഇരിഞ്ഞാലക്കുട പോലീസിൽനിന്ന് ഇഡി പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നു.300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ശരി വച്ചാണ് പോലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.ഇതുപ്രകാരമാണ് ഇടി കേസെടുക്കുന്നത്. അന്വേഷണ ഉത്തരവ് ദിവസങ്ങൾക്കകം ഇറങ്ങും. ഇതിനിടെ, കരുവന്നൂർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായി മാറിക്കഴിഞ്ഞു.ബാങ്കിൽനിന്ന് രാഷ്ട്രീയ സ്വാധീനം മറയാക്കി 300 കോടിയിലേറെ രൂപയാണ് തട്ടിയത്.കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ പ്രതിപട്ടികയിലുള്ളവർക്ക് സിപിഎം നേതാക്കളുമായി ബന്ധമുണ്ടെന്ന സൂചനയും പുറത്തുവന്നു.മുഖ്യ പ്രതിയായ ബാങ്കിൻറെ മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാറും മുൻ മാനേജർഎം.കെ. ബിജുവും സിപിഎം ലോക്കൽ കമ്മിറ്റി മുൻ ഭാരവാഹികളുംനിലവിലെ അംഗങ്ങളാണ്. ഇവർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടില്ല. പ്രതികൾക്ക് മുൻനിര നേതാക്കളുമായി അടുപ്പമുണ്ടെന്ന ആരോപണവും ശക്തമാണ്.തട്ടിപ്പ് വിവാദം കത്തിപടരുകയും ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തിട്ടും പ്രതികളിൽ ആരെയും അറസ്റ്റ് ചെയ്യാത്തതും ചർച്ചയായിട്ടുണ്ട്.

Leave a Reply