Spread the love
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർ പ്രതിസന്ധിയിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വീണ്ടും ചർച്ചയാവുന്നു. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കി തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ ആരോപണങ്ങൾ ഉയരുന്നത്. കാലാവധി പൂര്‍ത്തിയായവരുടെ സ്ഥിര നിക്ഷേപത്തിന്റെ പത്ത് ശതമാനം തിരികെ നൽകാനാണ് ആദ്യ ഘട്ടത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. ബാങ്കിലെ നിക്ഷേപത്തിന്റെ പത്ത് ശതമാനവും, പലിശയുടെ അമ്പത് ശതമാനവും ലഭിക്കാൻ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കെവൈസി ഫോം എന്നിവ പൂരിപ്പിച്ച് നല്‍കണം. എന്നാൽ ഈ ചെറിയ തുകകൊണ്ട് എങ്ങനെ കാര്യങ്ങൾ മുന്നോട്ട് നീക്കുമെന്ന ആശങ്കയാണ് നിക്ഷേപകർ പങ്കുവയ്ക്കുന്നത്.ബാങ്കിന്റെ പ്രതിസന്ധി മറികടക്കാനെന്ന പേരിൽ സ്വര്‍ണപ്പണയ വായ്‌പ വീണ്ടും ആരംഭിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.മുന്നൂറ് കോടിയില്‍പ്പരം രൂപയുടെ അഴിമതിയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. ബാങ്ക് ജീവനക്കാരും, ഭരണ സമിതി അംഗങ്ങളും ചേര്‍ന്നാണ് ഈ വൻതുകയുടെ തട്ടിപ്പ് നടത്തിയത്.

Leave a Reply