Spread the love
കെ.എ.എസ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്(കെഎഎസ്) റാങ്ക് പട്ടിക പ്രഖ്യാപിച്ചു. മൂന്ന് സ്ട്രീമുകളായി നടന്ന പരീക്ഷയിൽ ഒന്നും രണ്ടും സ്ട്രീമിൽ വനിതകൾ ഒന്നാം റാങ്ക് നേടി. സ്ട്രീം ഒന്നിൽ ആദ്യ നാല് റാങ്കും വനിതകൾ നേടി. സ്ട്രീം ഒന്നിലെ മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റാങ്ക് പട്ടികയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയുണ്ട്.

സ്ട്രീം ഒന്നിൽ ഒന്നാം റാങ്ക്- മാലിനി എസ്, രണ്ടാം റാങ്ക്- നന്ദന എസ് പിള്ള, മൂന്നാം റാങ്ക്- ഗോപിക ഉദയന്‍, നാലാം റാങ്ക്- ആതിര എസ്.വി, അഞ്ചാം റാങ്ക് ഗൗതമന്‍ എം. എന്നിവര്‍ക്കാണ്.
സ്ട്രീം രണ്ടിൽ ഒന്നാം റാങ്ക്- അഖില ചാക്കോ, രണ്ടാം റാങ്ക്- ജയകൃഷ്ണന്‍ കെ.ജി, മൂന്നാം റാങ്ക്- പാര്‍വതി ചന്ദ്രന്‍ എല്‍, നാലാം റാങ്ക്- ലിപു എസ് ലോറന്‍സ്, അഞ്ചാം റാങ്ക്- ജോഷ്വാ ബെനറ്റ് ജോണ്‍ എന്നിവർ കരസ്ഥമാക്കി.
സ്ട്രീം മൂന്നിൽ ഒന്നാം റാങ്ക്- അനൂപ് കുമാര്‍ വി, രണ്ടാം റാങ്ക്-അജീഷ് കെ, മൂന്നാം റാങ്ക്-പ്രമോദ് ജി.വി, നാലാം റാങ്ക്-ചിത്രലേഖ കെ.കെ, അഞ്ചാം റാങ്ക്- സനോപ് എസ്. എന്നിവർക്കാണ്.

852 പേരാണ് അഭിമുഖത്തിന് യോഗ്യത നേടി. ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഐ.എ.എസിന് സമാനമായി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് രണ്ട് വര്‍ഷത്തെ പ്രത്യേക പരിശീലനം നല്‍കും.

Leave a Reply