Spread the love

പള്ളം ∙ കാസർകോടിനു അടുത്ത് പള്ളത്ത് രണ്ടു പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു പുരുഷൻമാരുടെ മൃതദേഹമാണ് ട്രാക്കിനു സമീപം കണ്ടെത്തിയത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 5.20നുള്ള ഗുഡ്സ് ട്രെയിനാണ് തട്ടിയത്.

ലോക്കോ പൈലറ്റ് നൽകിയ വിവരമനുസരിച്ച് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മൃതദേഹം ട്രാക്കിലും മറ്റൊന്ന് ട്രാക്കിനു അടുത്തുമാണ് കണ്ടെത്തിയത്.

അതേസമയം, സമീപത്തു താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മോഷണം പോയ രണ്ടു മൊബൈൽ ഫോണുകൾ ഇവരുടെ കയ്യിൽനിന്ന് കണ്ടെടുത്തു. ഇരുവരുടെയും കൈവശം നാലു മൊബൈൽ ഫോണുകൾ ഉണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

Leave a Reply