കാസർകോട്∙ നാലു മാസം മുൻപ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച വ്യാപാരി മരിച്ച നിലയിൽ . നെല്ലിക്കുന്നിൽ വ്യാപാരിയായ ബങ്കരക്കുന്നിലെ കെ.വിവേക് ഷെട്ടി (37) ആണ് മരണപ്പെട്ടത്. കടയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
വിവേക് ഷെട്ടിക്ക് നാലു മാസം മുൻപ് കേരള ലോട്ടറിയുടെ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചിരുന്നു. ഇയാൾക്ക് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം. മറ്റു കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
തിമ്പണ്ണ ഷെട്ടിയുടെയും ദവാനിയുടെയും മകനാണ് വിവേക് ഷെട്ടി. ഭാര്യ: ആരതി. മകൻ: ആൻവി. സഹോദരങ്ങൾ: കെ.പുനീത് രാജ്ഷെട്ടി, വിദ്യ.