കെയ്സ് തൊഴില്‍ മേള; തൊഴിലുടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ നൈപുണ്യ സമിതിയുടെയും സഹകരണത്തോടെ തൃശൂര്‍ വിമല കോളേജില്‍ ഫെബ്രുവരി 12 , 13 തീയതികളില്‍ നടക്കുന്ന തൊഴില്‍ മേളയിലേക്കുള്ള തൊഴിലുടമകളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന തൊഴില്‍ മേളയില്‍ ജില്ലയ്ക്കകത്തും പുറത്തുമുള്ള സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. www.statejobportal.kerala.gov.in പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴില്‍ മേളയില്‍ പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാ തൊഴില്‍ ദാതാക്കളും എത്രയും വേഗം സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കെയ്‌സ് ജില്ലാ സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍ ടി ആര്‍ മോസസ് അറിയിച്ചു. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷന്‍ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ജോലി ഒഴിവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതേ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. തൊഴില്‍ ദാതാക്കള്‍ക്ക് പുറമെ തൊഴില്‍ അന്വേഷകര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 8075967726.