തനിക്ക് പലതവണ സിനിമയില്‍ ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കസ്തൂരി. സംവിധായകന്‍ അനുരാഗ് കശ്യപിന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിക്കുന്നതിന് ഇടെയാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങള്‍ തെളിയുന്നത് അസാധ്യമാണ്. എന്നാല്‍ ഒന്നോ അതിലധികമോ പേരുകള്‍ നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയും.മറ്റൊരു ഗുണവുമില്ല’ എന്നും നടി കസ്തൂരി വ്യക്തമാക്കി.
അടുത്തിടെ ബോളിവുഡ് താരം പായല്‍ ഘോഷാണ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് , ഇതെ തുടര്‍ന്ന് അനുകൂലിച്ചും പ്രതികൂലിച്ചും വാദ പ്രതിവാദങ്ങള്‍ സിനിമാ മേഖലയില്‍ തുടര്‍ക്കഥയാകുകയാണ്.